വിഴിഞ്ഞം സമരം; പോലീസ് സ്റ്റേഷന് നേരെ അക്രമണം
36 പോലീസുകാർക്ക് പരിക്ക്
വിഴിഞ്ഞത് ഇന്നലെ രാത്രി ഉണ്ടായ അക്രമണത്തിൽ പോലീസ് സ്റ്റേഷനും വാഹനങ്ങളും തകർത്തു . ഇന്ന് സമരക്കാരുമായി സമാധാന ചർച്ച ഉണ്ടാവും സംഘർഷത്തിന് പിന്നാലെ വിവിധ ജില്ലകളിൽ നിന്ന് പോലീസ് എത്തിച്ച് വൻ സുരക്ഷ ഏർപ്പെടുത്തും
ശനിയാഴ്ച്ച കസ്റ്റഡിയിൽ എടുത്ത 4 പേരെ വിട്ടയച്ചു. ഇവയെ വിട്ടയക്കണമെന്ന് ആവശ്യമുന്നയിച്ചാണ് പ്രതിഷേധം നടത്തിയത്
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവർ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ വളഞ്ഞതിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ പ്രദേശത്ത് രൂപപ്പെട്ടത് വൻസംഘർഷാവസ്ഥ. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികൾ എത്തിയത്. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം.
പ്രതിഷേധക്കാരെ നീക്കാൻ പോലീസ് നാലുതവണ കണ്ണീർ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. 35 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പോലീസ് പത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്.
വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക