January 29, 2026

തൃശൂർ കൊണ്ടാഴിയിൽ നിയന്ത്രണം വിട്ട സ്വകര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Share this News

തൃശൂരിൽ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു,

 തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് വരികയായിരുന്ന സുമംഗലി ബസ്സാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. . പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. 8 മണിയോടെയായിരുന്നു അപകടം.

പഴയന്നൂരുിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാധമിക നിഗമനം. വാഹനത്തിൽ സ്ത്രീകളും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്. 8.30 യോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി.  മുഴുവൻ പേരെയും മറിഞ്ഞ ബസിൽ നിന്ന് പുറത്തെടുത്തു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവർ, ഒരു സ്ത്രീ, മറ്റൊരാൾ എന്നിവരുടെ നില ഗുരുതരമാണ്.

വാർത്തകൾ whats ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!