January 29, 2026

വിലങ്ങന്നൂരിൽ പ്രവീണയുടെ ചികിത്സാ സഹായത്തിനായി നടത്തിയ അൽഫാം ചലഞ്ചിൽ കടയും തൊഴിലാളികളെയും അനുബന്ധ സൗകര്യങ്ങളും നൽകിയ മുടിക്കോട് മൊല്ലാക്കാന്റെ മക്കാനി സ്ഥാപന ഉടമ മുഹമ്മദ് അനസ്സ് മക്കാനിയെ ആദരിച്ചു

Share this News

പ്രവീണയുടെ ചികിത്സാ സഹായത്തിനായി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ നടത്തിയ അൽഫാം ചലഞ്ചിൽ 2 ദിവസം കടയും തൊഴിലാളികളെയും അനുബന്ധ സൗകര്യങ്ങളും പൂർണ്ണമായും സൗജന്യമായി വിട്ടു നൽകിയ മുടിക്കോട് മൊല്ലാക്കാന്റെ മക്കാനി സ്ഥാപന ഉടമ മുഹമ്മദ് അനസ്സിനെ ആദരിച്ചു. ഷൈജു കുരിയന്റെ അദ്ധ്യക്ഷതയിൽ
വിലങ്ങന്നൂരിൽ വച്ച് നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ അനസ്സിന് മൊമന്റോ കൈമാറി. കച്ചവടത്തിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള അനസിനെ പോലുള്ള ചെറുപ്പക്കാർ നാടിന് മാതൃകയാണെന്ന് ജോർജ്ജ് പൊടിപ്പാറ പറഞ്ഞു. ഷിബു പോൾ , കുരിയാക്കോസ് ഫിലിപ്പ്, ദീപക് വെള്ളക്കാരി, കെ.സി സജയകുമാർ , ബിനു കെ.വി, കുമാരൻ കോഴിപ്പറമ്പിൽ , സജി എം.എ, സനീഷ് പാറയിൽ, കൃപ കോട്ടുവാല ,ശരത് കുമാർ , ജിനീഷ് മാത്യു , സിജോ ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb

error: Content is protected !!