
പേപ്പർബാഗ് നിർമ്മാണ പരിശീലനം നടത്തി
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അവളിടം യുവതി ക്ലബ്ബംഗങ്ങൾക്കായി പേപ്പർബാഗ് നിർമ്മാണ പരിശീലനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ യുവതീ കോ-ഓർഡിനേറ്റർ സുകന്യ ബൈജു അധ്യക്ഷയായിരുന്നു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി ടി, ജില്ലാ കോ-ഓർഡിനേറ്റർ ഒ എസ് സുബീഷ് തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb
