
2021 ഒക്ടോബർ 5 ന് വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി പീച്ചി-വാഴാനി വന്യജീവി സങ്കേതം പീച്ചി ഫോറസ്ററ് സ്റ്റേഷന്റെ കീഴിൽ സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി പീച്ചി വാഴാനി വന്യജീവി സങ്കേതം പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ്റെ കീഴിൽ സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചനാ മത്സരം UP വിഭാഗത്തിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിലെ ആറാംക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവനന്ദ C ബോബിഷ് ഒന്നാം സമ്മാനത്തിന് അർഹയായി.വിലങ്ങന്നൂർ ചേറൂത്ത് ബോബിഷ് ,രജിത ദമ്പതികളുടെ മകളാണ് ദേവനന്ദ. പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എഡ്വിൻ സാബു രണ്ടാം സമ്മാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ മന്ദാമംഗലം സെ.സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ലിയ ജോജോ ഒന്നാം സമ്മാനത്തിനർഹയായി.പീച്ചി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ.A.N രണ്ടാം സമ്മാനത്തിന് അർഹനായി. പീച്ചി അറേക്കാട്ടിൽ നരേന്ദ്രൻ സ്മിത ദമ്പതികളുടെ മകനാണ്. എല്ലാ മത്സരാർത്ഥികൾക്കും വിജയികൾക്കും പീച്ചി ഫോറസ്ററ് സ്റ്റേഷന്റെ പേരിൽ ആശംസകൾ അറിയിച്ചു .വിജയികൾക്കുള്ള സമ്മാനദാനത്തിൻ്റെ തീയതിയും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ ഇപ്പോൾ what’s appൽ ലഭിക്കുന്നതിന് Link ൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/JSLKSJ3EeLL0iLsWp4s4oV



