January 29, 2026

ജനകീയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ മൂന്നിടത്ത് അടിപ്പാത ; വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്

Share this News

ജനകീയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ മൂന്നിടത്ത് അടിപ്പാത ; വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്

വാണിയമ്പാറ മേലേച്ചുങ്കത്ത് അടിപ്പാത നിർമിക്കുമെന്നു കരാർ കമ്പനി. വഴുക്കുംപാറ കഴിഞ്ഞാൽ പാലക്കാട് ഭാഗത്തേക്കു റോഡിൽ തേനിടുക്ക്
വരെയുള്ള ഭാഗത്ത് 12 കിലോമീറ്റർ ദൂരം അടിപ്പാതകളില്ല. കണ്ണമ്പ്ര, പഴയന്നൂർ, എളനാട് ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു വാഹനങ്ങൾ മേലേച്ചുങ്കത്ത് ദേശീയപാത കുറുകെ കടക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. മേലേച്ചുങ്കത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരും ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു. മേലേച്ചുങ്കത്ത് വടക്കുഭാഗത്തു സർവീസ് റോഡ് നിർമാണവും പൂർത്തിയായിട്ടില്ല. അടിപ്പാതയുടെ നിർമാണത്തിനു തത്വത്തിൽ ധാരണയായതായി കരാർ കമ്പനി അറിയിച്ചു. വാണിയമ്പാറ , കല്ലിടുക്ക് , മുടിക്കോട് എന്നിവിടങ്ങളിലായി അപകടത്തിൽ 24 പേർ മരിച്ചിട്ടുണ്ട്. ഈ മൂന്നിടങ്ങളിലും അടിപ്പാതയുടെ ആവശ്യം ചൂണ്ടിക്കാട്ടി നിരവധി വാർത്തകളാണ് വിവിധ മാധ്യമങ്ങളും .അപ്ഡേഷനും ചെയ്തിട്ടുള്ളത് . എത്രയും പെട്ടെന്ന് ഈ ഭാഗങ്ങളിൽ പണികൾ തുടങ്ങിയില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കാൻ സാധ്യത ഉള്ള പ്രദേശമാണ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം വാണിയമ്പാറയാണ്

പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!