
മഹിള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പീച്ചി ഖാദി ബോർഡിൽ നടന്നു
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹിള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 110 മണ്ഡലങ്ങളിലും നടക്കുന്ന ഗാന്ധിജയന്തി അനുസ്മരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പീച്ചി ഖാദി ബോർഡിൽ നടന്നു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ദർശനത്തെ ഉൾക്കൊണ്ടു കൊണ്ട് അവർ ചെയ്യുന്ന ജോലിയുടെ മഹത്വത്തിന് വിലകൽപ്പിക്കുന്ന ഇരുപതോളം തൊഴിലാളികൾ ഖാദി ബോർഡിൽ ഉണ്ട്. അവരുടെ ഒരു ദിവസത്തെ കൂലി പോലും മുട്ടാതെ അവർ ചെയ്യുന്ന സേവനം നിസ്തുലമാണ് എന്നും ഗാന്ധിയൻ സിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്നത് കൊണ്ടുമാണ് അവർ മടി കൂടാതെ ജോലി ചെയ്യുന്നതും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലീലാമ്മ തോമസ് പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി തങ്കമണി കെ എസ് തൊഴിലാളികളെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സി.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ജിനി ജോയ്, സുശീല രാജൻ, യാക്കോബ്, ബിജു ഐസക്ക് ഇടപ്പാറ, പൗലോസ്, തങ്കായി, ബേസിൽ തമ്പി, ബേബി, ഓമന, ഷാലി, മേരിക്കുട്ടി, ബാബു തോമസ് ജേക്കബ്, ഉല്ലാസ്, ഈശോ കുട്ടി, മേരി ആന്റണി, ലിസി ചന്ദ്രൻ മുതലായവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/IsUl7FcYppLFsknC9Bw2FF
