
പീച്ചി മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പീച്ചിയിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
പീച്ചി മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പീച്ചിയിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജുവിനെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ 153-ാം ജന്മദിനം ഇന്ത്യയിൽ മാത്രമല്ല മറ്റുള്ള രാജ്യങ്ങളിൽ പോലും ആഘോഷിക്കണം എങ്കിൽ ഗാന്ധിജിയുടെ മഹത്വം എത്ര വലുതായിരുന്നു എന്ന് നാം മനസ്സിലാക്കണം എന്ന് കെ സി അഭിലാഷ് പറഞ്ഞു. പീച്ചി മണ്ഡലത്തിന് കോൺഗ്രസ് ബിന്ദു ബിജുവിനെ നേതൃത്വത്തിൽ പുത്തൻ ഉണർവ് നേടിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം പുഷ്പാർച്ചനയും നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യും മഹിള കോൺഗ്രസിന്റെയും ജില്ലാ നേതാക്കൾ നിയോജക മണ്ഡലം നേതാക്കൾ മണ്ഡലം നേതാക്കൾ മുതലായവർ പങ്കെടുത്തു.l ലീലാമ്മ തോമസ്, തങ്കമണി കെ എസ്, ജിന്ന് ജോയ്, സുശീല രാജൻ, ബിജു ഐസക് ഇടപ്പാറ, യാക്കോബ്,, ത ങ്കായി,ബേബി,ബേസിൽ തമ്പി, ഓമന, ഷാലി, മേരി, മേരിക്കുട്ടി മുതലായവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
