വഴുക്കുമ്പാറ എസ്.എൻ. ജി. കോളേജിൽ ലോക വിനോദ സഞ്ചാര ദിനം ആഘോഷിച്ചു
മനുഷ്യർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലം വിനോദ സഞ്ചാരവും ഉണ്ടാകുമെന്ന് ഇന്ത്യയിലെ ആദ്യത്തെ മജീഷ്യൻ ട്രാവലർ പി.സി. കൃഷ്ണകുമാർ. ലോക പുരോഗതിക്കനുസരിച്ച് വിനോദ സഞ്ചാര രീതിയിലും മാറ്റങ്ങൾ ഉണ്ടാകും. കോവിഡ് കാലത്തിനുശേഷം ശക്തമായ തിരിച്ചു വരവാണ് വിനോദ സഞ്ചാര മേഖലക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിലെ 3 ദിവസം നീണ്ടു നിൽക്കുന്ന വേൾഡ് ടൂറിസം ഡേ അഘോഷങ്ങൾ “ഹോ ഡോഫൈൽ – 2022” ഉദ്ഘാടനം ചെയ്ത യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുഴുവൻ മാജിക്ക് കാണിച്ചു കൊണ്ടും “ഹിച്ച് ഹൈക്കിങ്ങ് ” രീതിയിലൂടെയും വിനോദ സഞ്ചാരം നടത്തിയ വ്യക്തിയാണ് ആലപ്പുഴ കുട്ടനാട് സ്വദേശിയായ കൃഷ്ണകുമാർ. സ്വന്തം ജീവിതം വിവരിച്ചു കൊണ്ടും വിവിധ മാജിക്കുകൾ പ്രദർശിപ്പിച്ചു കൊണ്ടും അദ്ദേഹം വിദ്യാർത്ഥികളെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ട്രാവൽ ആസ്റ്റ് ടൂറിസം മാനേജ്മെന്റ് വിഭാഗം മേധാവി അസി.പ്രൊഫ. അഖില അശോകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ അസി. പ്രൊഫ. നീതു. കെ.ആർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രാവൽ ആന്റ് ടൂറിസം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ഹൃദ്യാ സുരേഷിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് തുടങ്ങിയത്. അസി. പ്രൊഫ. സുവിൻ ശങ്കർ സ്വാഗതവും, കോളേജ് ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിദ്യാർത്ഥിയും “ഹിച്ച് ഹൈക്കിങ്ങി”ലൂടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹനസഞ്ചാര പാതയായ ഖർത്തുഗ്ള പാസ് കീഴടക്കിയ ആൻസിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
തുടർന്ന് കോളേജിൽ സംഘടിപ്പിച്ച ട്രാവൽ ആന്റ് ടൂറിസം പ്രദർശനം പി.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോളേജിന്റെ ഉപഹാരം പ്രിൻസിപ്പാൾ അദ്ദഹത്തിന് സമ്മാനിച്ചു.
രണ്ടാം ദിവസം ട്രാവൽ ടൂറിസം സമ്പന്ധമായ ഇംഗ്ലീഷ് സിനിമകളുടെ ചലചിത്ര മേള നടന്നു. മൂന്നാം ദിവസം “ട്രഷർ ഹണ്ടിങ്ങ് ” വിനോദ സഞ്ചാര ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ കോളേജ് പ്രിൻസിപ്പാൾ വിതരണം ചെയ്തു.