ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; വേണ്ടത്ര സിഗ്നൽ സംവിധാനക്കുറവ് മൂലം വൻ അപകട സാധ്യത
NH 544 കുതിരാൻ കഴിഞ്ഞ് വഴുക്കുംപാറ ഇറക്കത്തിൽ ഒരു ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാലാണ് ഒരു കിലോമീറ്റർ വാഹനങ്ങൾ ഇരു വശത്തേക്കും ഒരേ ദിശയിലൂടെ കടത്തിവിടുന്നത് . ട്രാഫിക്ക് നിയന്ത്രണം ഉള്ള ഭാഗത്ത് പ്ലാസ്റ്റിക്ക് ബാരിക്കെയ്ഡുകൾ വെച്ച് നിയന്ത്രിക്കണമെന്ന് പലപ്പോഴും ജനകീയ കൂട്ടായ്മകൾ ആവശ്യപ്പെടാറുണ്ട് . ഒരു ഉത്തരവാദിത്തമില്ലാത്ത ഗതാഗത നിയന്ത്രണം മൂലം എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാൻ സധ്യത ഉണ്ട്.