
സീ കേരളം ചാനലിൽ DKD യിൽ ഫസ്റ്റ് റണ്ണറപ്പ് ടീം ഡൈനാമിക് ഹീറോസിൽ എടപ്പലം സ്വദേശികളായ അനാമികയും ആത്മികയും
സീ കേരളം ചാനലിൽ ഡാൻസ് കേരള ഡാൻസ് (DKD) റിയാലിറ്റി ഷോയിൽ പാണഞ്ചേരി പഞ്ചായത്തിലെ എടപ്പലം കതിരപ്പിള്ളി വീട്ടിൽ സതീഷ് ശരണ്യ ദമ്പതികളുടെ മക്കളായ അനാമികയും ആത്മികയും(കുഞ്ഞാറ്റ) ഉള്ള ഡൈനാമിക് ഹീറോസ് ഗ്രൂപ്പ് ഫസ്റ്റ് റണ്ണറപ്പായി (2 Lakh). 8 മാസമായി 18 ടീമുകളുമായി കടുത്ത മത്സരത്തിലൂടെയാണ് ഇവർക്ക് വിജയം നേടാനായത് . തൃശ്ശൂർ ഡൈനാമിക് ഹീറോസ് ഡാൻസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ. മണ്ണുത്തി ഡോൺബോസ്കോ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് അനാമിക. ആത്മിക 4-ാംക്ലാസ് വിദ്യാർത്ഥിയുമാണ്. അനാമിക മഴവിൽ മനോരമ ചാനലിൽ D5 ജൂനിയർ റിയാലിറ്റി ഷോയിലും 1st റണ്ണറപ്പായിരുന്നു. തൃശൂർ ഡൈനാമിക് ഹീറോസ് ഡാൻസ് സ്കൂളിലെ കോറിയോഗ്രാഫർ ഷാനി മാസ്റ്ററുടെ വിദ്യാർത്ഥികളാണ് ഇവർ



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
