January 27, 2026

ഐ എഫ് എഫ് ടി യുടെ പ്രഥമ ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന യോഗം തൃശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Share this News

ഐ എഫ് എഫ് ടി യുടെ പ്രഥമ ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന യോഗം തൃശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു



പത്ത് ദിവസം നീണ്ടു നിന്ന ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന യോഗം തൃശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്‌കാര ജേതാവ് വി കെ ശ്രീധരന്റെ അധ്യക്ഷത വഹിച്ചു. ഐ ഷൺമുഖദാസ്, കോ ഡിനേറ്റർ ജോസ് പുതുക്കാടൻ, ചെറിയാൻ ജോസഫ്, എ രാധാകൃഷ്ണൻ, ടി കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. മീഡിയ കോർഡിനേറ്റർ ആയ ടി എസ് പ്രസന്നകുമാർ ആണ് ഫെസ്റ്റിവൽ ബുക്ക്ലെറ്റ് രൂപകൽപ്പന ചെയതത്.അതോടനുബന്ധിച്ചു രണ്ട് ബംഗാളി സിനിമകൾ – ‘മായാർ ജൊൻചാൽ ‘സിൻസിയർളി യുവർസ് ധാക്ക ‘ പ്രദര്‍ശിപ്പിച്ചു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇



https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!