
95 ാം മത് ശ്രീനാരായണഗുരുദേവമഹാസമാധി ദിനാചരണം കൂർക്കഞ്ചേരി ശ്രീമാ ഹേശ്വര ക്ഷേത്ര സേവാസമാജത്തിന്റെയും മാതൃസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, പ്രാർത്ഥനാ യോഗവും പ്രഭാഷണവും രാവിലെ 7 30ന് ശ്രീമാഹേശ്വര ക്ഷേത്രത്തിന്റെ മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് നടത്തപ്പെട്ടു.

ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം എസ് എൻ ഡി പി യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ വി സദാനന്ദൻ ഭദ്രദീപം തെളിയിച്ചുകൊണ്ട് മാതൃസമിതിയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. യോഗത്തിൽ മുഖ്യപ്രഭാഷണം ശിവഗിരി മഠം മാതൃവേദി വൈസ് പ്രസിഡൻറ് ശ്രീമതി വസന്തകുമാരി വേണുഗോപാൽ നിർവഹിച്ചു. യോഗത്തിൽ ശിവഗിരി മഠം സന്യാസിശ്രേഷ്ടൻ ധർമ്മാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി യോഗത്തിൽ എസ് എൻ ബി പി യോഗം പ്രസിഡണ്ട് സദാനന്ദൻ വാഴപ്പിള്ളി സെക്രട്ടറി മുകുന്ദൻ ഗുരുദേവ സന്ദേശം നൽകി. യോഗത്തിൽ സേവാസമാജം ഉപാധ്യക്ഷൻ വി ജി സുരേഷ് അധ്യക്ഷത വഹിച്ചു. സേവാസമാജം സെക്രട്ടറി കെ യു വേണുഗോപാലൻ സ്വാഗതവും മാതൃസമിതി സെക്രട്ടറി അജിതാ സന്തോഷ് നന്ദിയും പ്രകാശിപ്പിച്ചു തുടർന്ന് നടന്ന പ്രാർത്ഥനയ്ക്ക് മാതൃസമിതി പ്രസിഡണ്ട് പദ്മിനി ഷാജി, മാതൃസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി ശ്രീമതി ശാന്തകുമാരി അമ്മ ആത്മോപദേശ ശതകം എന്ന ഗുരുദേവ കൃതി ആലപിച്ചു. പ്രസാദ ഊട്ടിന്റെ ഉദ്ഘാടനം മന്ത്രി K രാജൻ നിർവ്വഹിച്ചു.



പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
