
പീച്ചി വിലങ്ങന്നൂരിൽ കെ എഫ് ആർ ഐ ഓഫീസിന് മുമ്പിൽ റോഡിലേക്ക് ചരിഞ്ഞ് നിന്നിരുന്ന മരം റോഡിലേക്ക് വീണ് റോഡ് ബ്ലോക്കാവുകയും വാഹന ഗതാഗതം പൂർണമായും നിലക്കുകയും ചെയ്തു. ഇന്ന് രാവിലെ (13.09.2022) ഒമ്പത് മണിയോടെകൂടെ തൃശ്ശൂർ ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശ്ശൂർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും , പീച്ചി പോലീസും നാട്ടുക്കാരും ചേർന്നാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
