January 27, 2026

30സെക്കന്റിൽ 30 KNUCKLE CLAP PUSHUPS എടുത്ത് മണ്ണൂത്തി മുല്ലക്കര സ്വദേശി പി.എസ്.മുസ്തഫ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ് കരസ്ഥമാക്കി..

Share this News

30സെക്കന്റിൽ 30 KNUCKLE CLAP PUSHUPS എടുത്ത് പി.എസ്.മുസ്തഫ ഇന്ത്യ ബുക്ക്സ് ഓഫ് ഈ റെക്കോഡ് കരസ്ഥമാക്കി..

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായ
പി. കെ. ഷാഹുൽ ഹമീദിന്റെ മകൻ ആണ് ഈ ബഹുമതി നേടിയ മുഹമ്മദ് മുസ്തഫ.

തൃശ്ശൂർ മണ്ണുത്തി മുല്ലക്കര സ്വദേശിയാണ്. കോവിഡ് വന്നതിനുശേഷം ശരീരം വാം അപ്പ് ആക്കുന്നതിന് ഭാഗമായാണ് മുസ്തഫ
ക്ലാപ്പ് പുഷ് അപ്പ് പരിശീലിക്കാൻ തുടങ്ങിയത്.. ഒരു സെക്കൻഡിൽ ഒന്ന് കണക്കിൽ പുഷ് അപ്പ് ചെയ്താണ് ഈ റെക്കോർഡ് കരസ്ഥമാക്കിയത്.

മുഹമ്മദ് മുസ്തഫ ഡിഗ്രി പഠനം
പൂർത്തിയാക്കി..ബി.എഡിന് പോകാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഈ ബഹുമതി വന്നു ചേർന്നത്..
സിവിൽ ഡിപ്ലോമ പഠിക്കുന്നതിന് കോട്ടക്കൽ മലബാർ പോളിടെക്നിക് കോളേജിൽ നിന്ന് അലോട്ട്മെന്റ് വന്നിട്ടുണ്ട്..

മകന് പഠനത്തോടൊപ്പം വന്നു ചേർന്ന
ബഹുമതിയിൽ ഏറെ സന്തോഷത്തിൽ
ആണ് കുടുംബം

error: Content is protected !!