
പട്ടിക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ഓണാഘോഷം നടത്തി
പട്ടിക്കാട് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓണാഘോഷ പരിപാടി നടത്തി.പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.എ.ഇ ഷിബു അധ്യക്ഷനായിരുന്നു. സെക്ഷനിലെ സബ് എഞ്ചിനീയർ മോൻസി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ടി ജലജൻ,വിദ്യാഭ്യാസ ആരോഗ്യ ചെയർപേഴ്സൺ കുമാരി അനിത വാസു,
പഞ്ചായത്ത് മെമ്പർ ബീന പൗലോസ്,മണ്ണുത്തി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് നിക്സൺ ജീവനക്കാരായ ടെന്നീസ് പുര്യാക്കോസ് റാഫി മഞ്ഞളി,
ജീവനക്കാരായ ഡെന്നിസ്, കുര്യാക്കോസ് റാഫി ആശംസകൾ അർപ്പിച്ചു. ബിനോയി പി.എം കൃതജ്ഞത അർപ്പിച്ചു. ജീവനക്കാരുടെ വിവിധ കലാപരിപാടികളോടെ പരിപാടികൾ അവസാനിച്ചു.



