
തമ്പുരാട്ടിപറമ്പ് അങ്കണവാടി വെൽഫെയർ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു ഓണാഘോഷം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനീഷ് മേക്കര അദ്ധ്യക്ഷത വഹിച്ചു. മുഖ്യ അതിഥികളായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രമേഷ്,പീച്ചി സ്റ്റേഷൻ എസ് ഐ കെ.സി. ബൈജു എന്നിവർ സന്നിഹിതരായിരുന്നു.

ഓണാഘോഷത്തിൻ്റെ ഭാഗമായി തിരുവാതിര, വടംവലി, ഉറിയടി, തുടങ്ങിയ കലാകായിക മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. മത്സരാർത്ഥികൾക്കുള്ള സമ്മാന ദാനം വാർഡ് മെമ്പർ അനീഷ് മേക്കര നിർവ്വഹിച്ചു. അങ്കണവാടി വർക്കർ ഓമന പരിപാടിക്ക് സ്വാഗതം പറഞ്ഞു വെൽഫെയർ കമ്മിറ്റി അംഗങ്ങളായ മെജോ, ഇന്ദിര എന്നിവർ ഓണാശംസകൾ അറിയിച്ചു സംസാരിച്ചു.

