
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹിളാ കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ശകുന്തള സജീവ് അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നടുവൊടിക്കുന്ന വിലക്കയറ്റത്തിനെതിരെ രാജ്യത്തെ ജനങ്ങളുടെ ചെറുത്തു നിൽപ്പ്, കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഒരുമിക്കുന്ന ചുവടുകൾ ഒന്നാക്കുന്നരാജ്യം എന്ന മുദ്രാവാക്യം ഏറ്റുത്താണ് രാഹുൽ ഗാന്ധി യാത്ര നയിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലീലാമ്മ തോമസ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി.അഭിലാഷ് മുഖ്യഅതിഥിയായി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എംയു മുത്തു,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ് .തങ്കമണി,നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ബിന്ദു കാട്ടുങ്ങൽ,ഷീന ചന്ദ്രൻ, മിനി വിനോദ്,ഷെർലി മോഹനൻ,ജിൻസി ഷാജി, ഓമന ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആയിരം അത്തപ്പൂക്കളം ഇടുന്നതിന്റെ ഭാഗമായി ഭാരത് ജോഡോ മെഗാ പൂക്കളം ഇട്ടതിനുശേഷം ആണ് കൺവെൻഷൻ ആരംഭിച്ചത്.തുടർന്ന് ഓണാഘോഷ ചടങ്ങുകളും സംഘടിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

