
“ഓർമ്മക്കൂട്ട് ” പട്ടിക്കാട് ഗവൺമെൻറ് ഹൈസ്കൂളിലെ 1987- 88 ബാച്ച് സൗഹൃദ കൂട്ടായ്മ നടത്തി
“ഓർമ്മക്കൂട്ട് ” പട്ടിക്കാട് ഗവൺമെൻറ് ഹൈസ്കൂളിലെ 1987- 88 ബാച്ച് കൂട്ടായ്മ പട്ടിക്കാട് ഗവൺമെൻറ് എൽ. പി. സ്കൂളിൽ വച്ച് വൈസ്. പ്രസിഡൻ്റ് സജീവ് വി.ബി. യുടെ അധ്യക്ഷതയിൽ നടന്നു. 87 – 88 ബാച്ചിലെ ടീച്ചർമാരായ കോമളവല്ലി, ആനി മാത്യു, കെ.രജനി, പി.ബി.ലത,എന്നിവർ തിരികൊളുത്തി സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഓർമ്മ കൂട്ടിൻ്റെ സെക്രട്ടറി റെജി.വി. മാത്യു റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. ട്രഷറർ അനിൽകുമാർ, ജോയിൻ്റ്. സെക്രട്ടറി ഷാജി .കെ .ഡി കോഡിനേറ്റർ ഗോപകുമാർ സി. എസ് എന്നിവർ നേതൃത്വം നൽകി.ബാച്ചിലെ അംഗങ്ങളായ റോയി .കെ . ദേവസി, സുദേവൻ .പി .വി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പങ്കെടുത്ത പൂർവ്വകാല ടീച്ചർമാരെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. ഓർമ്മക്കൂട്ടിലെ അംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെട്ടു. ഓൺലൈൻ ആയി നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കൂട്ടായ്മയിൽ വച്ച് കോമളവല്ലി ടീച്ചറുടെ “അന്നും, ഇന്നും, എന്നും ” എന്ന കവിത സമാഹാരത്തിൻ്റെ പകർപ്പ് എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്തു. പുതിയ ഭാരവാഹികൾ ആയി പ്രസിഡൻ്റ് പ്രവീൺ, വൈ. പ്രസിഡൻ്റ് ഗിരീഷ്. സെക്രട്ടറി ഷാജി. കെ.ഡി, ജോയിൻ്റ് സെക്രട്ടറി ഗോപകുമാർ സി.എസ്, ട്രഷറർ അനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

