
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിൽ ഓണാഘോഷം നടത്തി. ഓണാഘോഷപരിപാടിയിൽ പ്രിൻസിപ്പാൾ ജെന്നി ജെയിംസ് സ്വാഗതം പറഞ്ഞു.മുഖ്യാതിഥി വാർഡ് മെമ്പർ ഷൈജു കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ റോസ് വേർജിനിയാ,പി.ടി.എ പ്രസിഡന്റ് ബിജു കാക്കനാട്ടിൽ എം,പി ടി എ പ്രസിഡന്റ് രാജി എം കെ എന്നിവർ ആശംസ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ടീനാ നന്ദി പറഞ്ഞു.ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.പി ടി എ യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഓണ സദ്യ ഒരുക്കി.അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെ മത്സരങ്ങളും സദസ്സിനെ മോടി കൂട്ടി.കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥിനി ഐശ്വര്യ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
