
പൊന്നാനിയിൽ നിന്നും പാലക്കാട് പോകുന്ന കണ്ടെയ്നർ ലോറിയാണ് ദേശീയപാതയോരത്ത് നിറുത്തി വേസ്റ്റ് തള്ളിയത്. ഈ ഭാഗത്ത് നിരവധി പ്രാവശ്യം വേസ്റ്റ് തള്ളുന്നതിനാൽ കാൽ നടയാത്രക്കാർക്ക് പോലും പോവാൻ കഴിയില്ല . മാത്രവുമല്ല ഇവിടെ വീഴുന്ന വേസ്റ്റ് പീച്ചിഡാം റിസർവോയറിലേക്കാണ് പോവുക.കുതിരാൻ തുരങ്കത്തിന് സമീപത്ത് നിരന്തരം വേസ്റ്റ് ഇട്ടത് മൂലം മുൻപ് നിരവധി പേർക്ക് പിഴ ചുമത്തിയിട്ടുണ്ട്