January 27, 2026

മാള മെറ്റ്സ് കോളജിൽ “ആന്റി-ഡ്രഗ് അവബോധന പ്രോഗ്രാം” സംഘടിപ്പിച്ചു

Share this News
മാള മെറ്റ്സ് കോളജിൽ “ആന്റി-ഡ്രഗ് അവബോധന പ്രോഗ്രാം” സംഘടിപ്പിച്ചു

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ “വിമുക്തി സെൽ” , നാഷണൽ സർവീസ് സ്കീം(NSS) എന്നിവ സംയുക്തമായി “ആന്റി-ഡ്രഗ് അവയർനെസ് പ്രോഗ്രാം” സംഘടിപ്പിച്ചു. കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിപുലമായ നിർദ്ദേശങ്ങളും അവബോധവും നൽകി അവതരിപ്പിച്ച പരിപാടിയിൽ സമൂഹത്തിലും ആരോഗ്യ ചികിത്സാ മേഖലയിലും മാരകമായ രാസലഹരി പദാർത്ഥങ്ങളുടെ തെറ്റായ ഉപയോഗത്തിനെതിരായ ജാഗ്രത വർദ്ധിപ്പിക്കാനുള്ള സന്ദേശങ്ങൾ പങ്കുവെച്ചു.

പരിപാടി തുടങ്ങിയത് ദേവാംഗനയുടെ പ്രാർത്ഥനയോടുകൂടിയാണ്. സ്വാഗതം മെറ്റ്സ് കോളജിന്റെ പ്രിന്‍സിപ്പാൾ പ്രൊഫ. (ഡോ.). ഫോൺസി ഫ്രാൻസിസ് പറഞ്ഞു. വിദ്യാഭ്യാസരംഗം, കുടുംബരംഗം, സാമൂഹിക-ആരോഗ്യ മേഖലകൾ എന്നിവയിൽ മാരക രാസവസ്തുക്കൾ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള ഈ വർഷത്തെ
ആദ്യ പരിപാടിയാണ് ഇതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. കോളേജിൽ ഇത്തരം അവബോധ പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ നിലപാട് വളർത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
മുഖ്യപ്രഭാഷകനായി മാള റേഞ്ച്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ശ്രീ. ബിനോയ് പി. ബി. പങ്കെടുത്തു. നിയമപരമായ നടപടികളും ജാഗ്രത പാലിക്കേണ്ടുന്ന കാര്യങ്ങളും മാരക രാസവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദുരന്തഫലങ്ങളെയും കുറിച്ചാണ് അദ്ദേഹം വിശദമായി വിലയിരുത്തിയത്. എസ്.എൻ.എസ്. പ്രോഗ്രാം ഓഫിസറും വിമുക്തി സെൽ കോർഡിനേറ്ററുമായ ശ്രീമതി ശ്രീലക്ഷ്മി സി.എസ്, നന്ദി പ്രകാശിപ്പിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

error: Content is protected !!