
സത്യാഗ്രഹം നടത്തുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കുളത്തി പ്രകടനം നടത്തി
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയ്ക്ക് അകത്ത് ടി ജെ സനീഷ് കുമാർ, എ . കെ.എം. അഷറഫ് തുടങ്ങിയ എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കുളത്തി പ്രകടനം നടത്തി മണ്ഡലം പ്രസിഡൻറ് എം യു മുത്തു അധ്യക്ഷത വഹിച്ചു ഡിസിസി വൈസ് പ്രസിഡൻറ് ഷിജു വെളിയത്ത് ഉദ്ഘാടനം നിർവഹിച്ചു എൻ. എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി കോൺഗ്രസ് നേതാക്കളായ എം. ജി .രാജൻ, ഭാസ്കരൻ. കെ. മാധവൻ, എ. വി. സുദർശനൻ, ബഷീർ അഹമ്മദ്, സി എ ജോസ്, സഫിയ ജമാൽ, ജോണി അരിമ്പൂർ, ജോസ് പുലിക്കോട്ടിൽ, തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
