January 27, 2026

സത്യാഗ്രഹം നടത്തുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാണഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

Share this News
സത്യാഗ്രഹം നടത്തുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാണഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയ്ക്ക് അകത്ത് സത്യാഗ്രഹം നടത്തുന്ന ടി ജെ സനീഷ് കുമാർ, എ.കെ.എം. അഷറഫ് എന്നി എം.എൽ.എമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാണഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പന്തംകുളത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ്
കെ.പി ചാക്കോച്ചൻ നേതൃത്വം നൽകി. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു.
പൊലീസിന്റെ ക്രൂര മര്‍ദ്ദനങ്ങളെ കുറിച്ച് അറിഞ്ഞിട്ടും നടപടി എടുക്കാതിരിക്കുന്ന മുഖ്യമന്ത്രി
ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണം. വല്ലവരുടേയും മക്കളെ പോലീസ് സ്റ്റേഷനിൽ ക്രൂരമായി തല്ലിയിട്ട് അതിനെ നിയമസഭയിൽ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്,
പത്ത് വര്‍ഷത്തെ പിണറായി ഭരണം പോലീസ് സേനയെ തകര്‍ത്തു കളഞ്ഞു.വളരെ മികച്ച പോലീസ് സംവിധാനമായിരുന്നു കേരളത്തിലേത്. ഇടതു ഭരണം അത് പൂർണമായും തകർത്ത് കളഞ്ഞെന്നും കെ സി അഭിലാഷ് പറഞ്ഞു.
കെപിസിസി അംഗം ലീലാമ്മ തോമസ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്,നേതാക്കളായ ഷിബു പോൾ, കെ പി എൽദോസ്, മിനി നിജോ, ഷൈജു കുര്യൻ, സി എസ് ശ്രീജു,അനിൽ നാരായണൻ, ഫസിലാ നിഷാദ്,ബ്ലെസ്സൺ വർഗീസ്, ബാബു പാണംകുടിയിൽ, കെ എം പൗലോസ്, ഷിജോ പി ചാക്കോ,രാജു കാവിയത്, ഷിബു പീറ്റർ,ഷാജി കീരിമുളയിൽ, എ സി മത്തായി, ജയ്മോൻ ഫിലിപ്, സജി താണിക്കൽ,കെ എ ചാക്കുണ്ണി, ജോജോ കണ്ണാറ, സജി ആൻഡ്രൂസ്, രാമകൃഷ്ണൻ, പി വി മത്തായി, തങ്കച്ചൻ,ഇടശേരി ബാബു, സാബു, സുജിത് കെ എം,റോയ് ശശി എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

error: Content is protected !!