
ലൈഫ് പദ്ധതിയിലൂടെ നാല് അതിദരിദ്ര കുടുംബങ്ങൾക്ക് വീടൊരുക്കാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ അതി ദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട 72 കുടുംബങ്ങളിൽ 68 കുടുംബങ്ങളെ അതി ദാരിദ്ര്യ മുക്തമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയെങ്കിലും ബാക്കിയുള്ള നാല് കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമായിരുന്നില്ല. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും പ്രത്യേക ഇടപെടലുകളുടെ ഫലമായാണ് കഴിഞ്ഞ പട്ടയ വിതരണ മേളയിൽ ഭൂമിയും വീടും ഇല്ലാതിരുന്ന നാല് കുടുംബങ്ങളിൽ ഓരോ കുടുംബത്തിനും മൂന്ന് സെന്റ് ഭൂമി വീതം നൽകുകയും അതിന് പട്ടയം അനുവദിക്കുകയും ചെയ്തത്. പട്ടയം അനുവദിച്ച ഭൂമിയിൽ ഒരു വീടിന് ആറ് ലക്ഷം രൂപ മുടക്കി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകുക എന്ന ഉത്തരവാദിത്വം പഞ്ചായത്ത് ഏറ്റെടുത്തു. പഞ്ചായത്ത് നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണോദ്ഘാടനം (തറക്കല്ലിടൽ) പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ , വൈസ് പ്രസിഡൻറ്
സാവിത്രി സദാനന്ദൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വി ചന്ദ്രൻ, എന്നിവർ ചേർന്ന് നടത്തി. ഒരു മാസത്തിനകം വീടുപണി പൂർത്തീകരിച്ച് നൽകുന്നതാണ് പാണഞ്ചേരി പ്രസിഡൻറ് അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
