
ഹരിത കർമ സേനയ്ക്ക് പുതിയ വാഹനം
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ പി പി വാഹനത്തിന്റെ താക്കോൽ ഹരിത കർമ്മ സേനയുടെ ചാർജ് ഓഫീസർ ആയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പീറ്റർ സി ജി യ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അജൈവ മാലിന്യങ്ങള്‍ വാര്‍ഡുകളില്‍നിന്ന് ശേഖരിച്ചു കൊണ്ടുവരുന്നതിന്
ഹരിത കർമസേനയ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് തുക വകയിരുത്തിയത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ പി പി വാഹനത്തിന്റെ താക്കോൽ ഹരിത കർമ്മ സേനയുടെ ചാർജ് ഓഫീസർ ആയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പീറ്റർ സി ജി യ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും ജീവനക്കാരും ഹരിത കർമ സേന അംഗങ്ങളും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
