
ചുവന്നമണ്ണ് ഉറവുംപാടം ഫൈവ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ ഓണാഘോഷം നടത്തി
ചുവന്നമണ്ണ് ഉറവുംപാടം ഫൈവ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ ഓണാഘോഷം നടത്തി
ക്ലബ്ബ് പ്രസിഡൻ്റ് എൽദോസ് സണ്ണി അധ്യക്ഷത വഹിച്ച ഓണാഘോഷ ചടങ്ങിൽ ക്ലബ്ബ് വൈസ് പ്രസിഡൻറ് സോഫി ജിജി സ്വാഗതം പറഞ്ഞു.
ക്ലബ്ബിലെ മുതിർന്ന അംഗങ്ങളായ ജോസഫ് തുരുത്തേൽ, ഔസേഫ് നെല്ലിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
9-ാം വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
ഇതോടനുബന്ധിച്ച് പ്രദേശവാസികളായ മുതിർന്ന പൗരന്മാരെ ആദരിക്കുകയും,കലാ- കായിക പരിപാടികളും നടത്തി.ക്ലബ്ബ് ഓണാഘോഷ കൺവീനർമാർ, ക്ലബ്ബ് രക്ഷാധികാരികൾ തുടങ്ങി ഓണാഘോഷത്തിന് പങ്കെടുത്ത നിരവധി പേർ ആശംസ അറിയിച് സംസാരിച്ചു. ക്ലബ്ബ് ട്രഷറർ മനോജ് ജോസഫ് നന്ദി പറഞ്ഞു.കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
