
കേരളാ കോൺഗ്രസ് ജേക്കബ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി ടി. എം. ജേക്കബിന്റെ ജന്മദിനാചരണം നടത്തി
കേരളം കണ്ട ഏറ്റവും നല്ല നിയമസഭാ സാമാജികനും മുൻ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ 75-ാം ജന്മദിനാചരണം കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡൻ്റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കൾ ആയ സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, കെ.എം. ജയന്തി, കെ. ആർ. സുനിൽകുമാർ, സി.എം. കൃഷ്ണകുമാർ, അജിതൻ മച്ചിങ്ങൽ, കെ. കെ. സുകുമാരൻ, സിബി വട്ലായി,രാജേഷ് മണലൂർ,ശാലിനി സുകുമാരൻ,തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
