January 28, 2026

മലയാളികളിൽ ഏറ്റവും സമ്പന്നനായി ജോയ് ആലുക്കാസ്

Share this News
മലയാളികളിൽ ഏറ്റവും സമ്പന്നനായി ജോയ് ആലുക്കാസ്

മലയാളികളിൽ ഏറ്റവും സമ്പന്നൻ എന്ന പട്ടം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം. പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്ത്; റാങ്ക് 743.

(തുക ഡോളറിൽ. ബ്രായ്ക്കറ്റിൽ റാങ്ക്)

∙ ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി : 4.0 ബില്യൻ (998)

∙ ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള : 3.9 ബില്യൻ (1015)

∙ കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ : 3.6 ബില്യൻ (1102)

∙ ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ : 3.5 ബില്യൻ (1165)

∙ കെയ്ൻസ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണൻ : 3.0 ബില്യൻ (1322)

∙ മുത്തൂറ്റ് ഫിനാൻസ് പ്രമോട്ടർമാരായ സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് : 2.5 ബില്യൻ വീതം (1574)

∙ ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഷംസീർ വയലിൽ : 1.9 ബില്യൻ (2006)

∙ ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ : 1.9 ബില്യൻ (2028)

∙ വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി : 1.4 ബില്യൻ (2552)

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!