
ഇന്ന് ശ്രീനാരായണഗുരു ജയന്തി
ശ്രീനാരായണ ഗുരുവിൻ്റെ 171-ാമത് ജയന്തി ഞായറാഴ്‌ച നാടെങ്ങും വിപുലമായി ആഘോഷിക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ വൈകിട്ട് 6.30ന് നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ശിവഗിരിയിലും അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലും എസ്എൻഡിപി യോഗത്തിൻ്റെ നേതൃത്വത്തിലും ആഘോഷ പരിപാടികൾ നടത്തും. ശിവഗിരിയിൽ രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30ന് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. പകൽ 11.30ന് ‘ജയന്തി വിശ്വസാഹോദര്യ സമ്മേളനം’ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. 171 നിർധനരോഗികൾക്കുള്ള ചികിത്സാസഹായ വിതരണവും ഉണ്ടാകും. വൈകിട്ട് 5.30ന് മഹാസമാധിയിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ദീപം തെളിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
