
സമ്പൽ സമൃദ്ധിയുടെ തിരുവോണം ഒരുമിച്ച് ആഘോഷിക്കാം; ഓണ സദ്യ ഒരുക്കാനുള്ള കിറ്റുകളുമായി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ
ഓണം ആഘോഷിക്കുന്നതിനായി വിലങ്ങന്നൂർ വാർഡിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേക്കാണ് കിറ്റുകൾ എത്തിച്ചു നൽകിയത്. വാർഡിലെ സേവന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന വേലിക്കൽ ജോൺസൻ്റെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്. തുടർച്ചയായി എല്ലാ വർഷവും ഓണക്കിറ്റുകൾ വിതരണം ചെയ്തു കൊണ്ടാണ് ഓണത്തെ വരവേൽക്കുന്നത് എന്നും,സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണം ആഘോഷിക്കാൻ കഴിയട്ടെയെന്നും ഓണാശംസകൾ നേർന്നു കൊണ്ട് ഷൈജു കുരിയൻ പറഞ്ഞു. വാർഡ് വികസന സമിതി കൺവീനർ കെ.സി ചാക്കോ, ജോൺ വിലങ്ങന്നൂർ,ജിനീഷ് മാത്യു, ശരത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
