January 28, 2026

ഈ വർഷത്തെ ലാലീസ് ഗ്രൂപ്പിൻ്റെ ഓണം പാണഞ്ചേരി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെയും പട്ടിക്കാട് ഓട്ടോ തൊഴിലാളികളുടെയും കൂടെ

Share this News

പാണഞ്ചേരി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും പട്ടിക്കാടിലെ അർഹതപെട്ട ഓട്ടോ തൊഴിലാളികൾക്കും കൂടി ഒരു ലക്ഷം രൂപയുടെ സൗജന്യ പർച്ചേസ് കൂപ്പണുകളാണ് വിതരണം ചെയ്തത്

പാണഞ്ചേരി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മസേനാംഗങ്ങളുടെയും പട്ടിക്കാട് പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെയും കുടുബങ്ങൾക്ക് കൈതാങ്ങായി ലാലീസ് ഗ്രൂപ്പ് നല്ലൊരു സാമൂഹിക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ സേവനമാണ് ഓണത്തിന് പാണഞ്ചേരി പഞ്ചായത്തിൽ വിതരണം ചെയ്തത്.ഓരോരുത്തർക്കുമായി ₹1000 മൂല്യമുള്ള സൗജന്യ പർച്ചേഴ്സ് കൂപ്പൺ വിതരണം ചെയ്ത്, അവരുടെ ദൈനംദിന ചെലവുകൾക്ക് ചിലവഴിക്കാനാകുന്ന തരത്തിലുള്ള പിന്തുണ ഗ്രൂപ്പ് നൽകി. സമൂഹത്തോടുള്ള ബാധ്യതയുടെ നല്ലൊരു ഉദാഹരണമായി ഈ നീക്കം കണക്കാക്കപ്പെടുന്നു.കോവിഡ് കാലത്തും ഇതേ രീതിയിൽ പഞ്ചായത്തിൻ്റെ മുഴുവൻ പ്രദേശത്തുള്ള അർഹതപെട്ട ആളുകൾക്കും വലിയൊരു താങ്ങും തണലായും നിന്നിരുന്നു. ലാലീസ് ഗ്രൂപ്പ്.ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന സേവനമാണ് 2025 ഓണം ആഘോഷിക്കുന്നതിനായി അർഹതപെട്ടവർക്ക് നൽകിയത്. ലാലീസ് പേൾ ഹാളിൽ നടന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സധാനന്ദൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ലാലീസ് മാനേജിങ് പാർട്ണർ പോൾ ജോസഫ് കെ. സ്വാഗതം പറഞ്ഞു. ലാലീസ് പാർട്ണർ കെ പി ഔസേപ്പ് അധ്യക്ഷ പ്രസംഗം നടത്തി. രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെ നിരവധി വ്യക്തികൾ പങ്കെടുത്ത് സംസാരിച്ചു.
പരിപാടിയിൽ സമ്മാനദാനവും  നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!