
ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞം; വാണിയംപാറ ശ്രീനാരായണഗുരു ഭക്ത സമാജത്തിൽ നടത്തി
ശ്രീനാരായണ സന്ദേശങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 35 വർഷമായി ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന വ്രതാനുഷ്‌ഠാന വിജ്ഞാന ദാനമാണ് ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും.ചാലക്കുടി ഗായത്രി ആശ്രമത്തിന്റേയും പേരാമ്പ്ര ശ്രീനാരായണഗുരുചൈതന്യത്തിൻ്റെയും ഗുരുധർമ്മപ്രചരണസഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും ആിമുഖ്യത്തിൽ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും നടത്തുന്നത്. ഗുരുദേവ ഗാന്ധിജി സമാഗമ ശതാബ്ദി, ശ്രീനാരായണ ധർമ്മ ശതാബ്ദി പ്രമാണിച്ച് 75ൽ പരം പ്രാർത്ഥനയോഗ സമ്മേളനങ്ങൾ ഈ കാലയളവിൽ നടത്തുന്നുണ്ട്.ചിങ്ങം 1 മുതൽ കന്നി 11 വര ബോധാനന്ദസ്വാമിയെ അനന്തരഗാമിയായി അഭിക്ഷേകം ചെയ്‌ത ദിനം കാലയളവ് വ്രതാനുഷ്‌ഠാനകാലമായി ഗുരുദേവ ഭക്തർ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിച്ചുവരുന്നു.നാടിൻറെ നാനാഭാഗത്ത് രാവിലെയും വൈകിട്ടും ഉച്ചയ്ക്കും സമ്മേളനങ്ങൾ നടത്തുന്നുണ്ട്.ഇതിൻ്റെ ഭാഗമായി വാണിയംപാറ ശ്രീനാരായണഗുരു ഭക്ത സമാജത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ ശ്രീനാരായണഗുരുദേവ ശിഷ്യനായ നരസിംഹ സ്വാമിയെ അധികരിച്ച് ചാലക്കുടി ജിഡിപിഎസ് അംഗം ഇന്ദ്രസേനൻ കെ സി പ്രഭാഷണം നടത്തി. സമാജം പ്രസിഡൻ്റ് M M സത്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ രാഹുൽ എൻസി സ്വാഗതം പറഞ്ഞു തുടർന്ന് സുധാമ്മ(ഗായത്രി ആശ്രമം ചാലക്കുടി) ,ബാബു GDPS ജോ. സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സമാജം എക്സിക്യൂട്ടീവ് അംഗം രമണി ശങ്കരഭാസൻ നന്ദി പറഞ്ഞു പ്രഭാഷണത്തിന് ശേഷം അന്നദാനവും ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

