
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ ഓണ സംഗമം നടത്തി
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ ഓണ സംഗമം നടത്തി. പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു. അധ്യാപിക ജയ്മോള്‍ ഏവരേയും സ്വാഗതം ചെയ്തു. ലോക്കൽ മാനേജർ റവ.സിസ്റ്റർ അമൃത സി. എസ്. എസ്.റ്റി. തിരിതെളിച്ച് ഓണാഘോഷ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. സിസ്റ്റർ എൽസ സി.എസ്. എസ്.റ്റി. അധ്യക്ഷ പ്രസംഗം നടത്തി. മുൻ പ്രിൻസിപ്പൽ മിസ്സിസ് ജെന്നി ജയിംസ്, പി.ട്ടി. എ പ്രസിഡന്റ് മിസ്റ്റർ ബിജു കാക്കനാട്ടിൽ, യം പി. ട്ടി. എ പ്രസിഡന്റ് രാജി എം. കെ, നേഴ്സറി എച്ച്. എം റവ. സിസ്റ്റർ റോസ് വർജീനിയ എന്നിവർ ആശംസ അറിയിച്ചു. അധ്യാപിക ശ്രീകുമാരി ടീച്ചർ ഓണാഘോഷത്തെ കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് നൽകി. ഇന്ത്യ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് മെന്റർ ആകാൻ പരിശ്രമിക്കുന്ന ഗോഡ് ഫ്രീയെ ( സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി) സദസ്സിൽ ആദരിച്ചു. ഓണാഘോഷ പരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനദാനം നൽകി. കുട്ടികളുടെ വിവിധ തലത്തിലുള്ള കലാപരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ വർണ്ണാഭമാക്കി. രുചികരമായ ഓണസദ്യ അന്നേദിവസം കുട്ടികൾക്കുനൽകി. അധ്യാപിക ജെസ്സി ഏവർക്കും നന്ദി പറഞ്ഞ് പരിപാടിക്ക് വിരാമമിട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
