
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ കന്യാകുമാരി മുതൽ കാശ്മീർ വരെ കോൺഗ്രസ്സ് നേതാവ്
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി പാണഞ്ചേരി,പീച്ചി മണ്ഡലങ്ങളുടെ സംയുക്ത കൺവെഷൻ പട്ടിക്കാട് തേർമഡം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി
ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്,ഡിസിസി ജനറൽ സെക്രട്ടറി
എം.എൽ ബേബി,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്,പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു ചാക്കോ എന്നിവർ പങ്കെടുത്തു.കന്യാകുമാരി മുതൽ കാശ്മീർ വരെ,
സെപ്റ്റംബർ 7 മുതൽ
12 സംസ്ഥാനങ്ങളിലൂടെ,
150 ഓളം ദിവസങ്ങളിലായി
3571 കിലോ മീറ്റർ ഒരുമിക്കുന്ന ചുവടുകൾ,
ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ
ഭാരത് ജോഡോ പദയാത്ര നടത്തുകയാണ്.ഒല്ലൂർ നിയോജകമണ്ഡലത്തിൽ സെപ്റ്റംബർ 24നാണ് പദയാത്ര എത്തിച്ചേരുന്നത്.രണ്ടു മണ്ഡലങ്ങളുടെയും നേതൃത്വത്തിൽ 100 അംഗ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.
