January 27, 2026

മണിയൻ കിണർ ഉന്നതിയിൽ ഓണാഘോഷവുമായി ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളജ്

Share this News
മണിയൻ കിണർ ഉന്നതിയിൽ ഓണാഘോഷവുമായി ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളജ്

ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൻ്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട കെപിഎൽ ഓയിൽ മിൽ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ബോട്ടണി – കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റുകൾ സംയുക്തമായി മണിയൻ കിണർ ഉന്നതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ ഉന്നതിയിലെ എല്ലാ വീട്ടുകാർക്കും പാലട കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു അദ്ധ്യക്ഷനായിരുന്നു കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസിസ്റ്റൻ്റ് വൈൽഡ് വാർഡൻ എം കെ രഞ്ജിത്ത് ഉന്നതിയിലെ മൂപ്പന് ഓണക്കോടി നൽകി ആദരിച്ചു.വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ യു സജീവ് ,ഡോ.ബിനു ടിവി, ഡോ. ബിബിത ജോസഫ് , വിദ്യാർഥിനികളായ ഐറിൻ പോൾ, അപർണ്ണ ടി എം , അലക്സി ഹെൽഡ റോച്ച, അഞ്ജലി ദിൽ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!