
ഫാ. ജോർജ് പുത്തേത്ത്കുടിയുടെ സംസ്‌കാരം ആഗസ്റ്റ് 28 ന്
അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് അന്തരിച്ച ഫാ. ജോർജ് പുത്തേത്ത്കുടിയുടെ സംസ്‌കാരം ആഗസ്റ്റ് 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും.
മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ മോറൻ മാർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. മെത്രാപ്പോലീത്താമാരായ യൂഹാനോൻ മാർ പോളികാർപോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ് എന്നിവരും സംസ്‌കാര ശുശ്രൂഷകളിൽ സംബന്ധിക്കും.
ആഗസ്റ്റ് 27 ബുധനാഴ്ച രാവിലെ ഫാ. ജോർജിന്റെ ഭൗതിക ശരീരം പീച്ചിയിലുള്ള വസതിയിൽ കൊണ്ടുവരും. തുടർന്ന് പൊതുദർശനമുണ്ടാകും. 28 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് നഗരികാണിക്കൽ നടത്തും. തുടർന്ന് സംസ്‌കാര ശുശ്രൂഷകൾ നടക്കും.
മലങ്കര ഓർത്തഡോക്‌സ് സഭയുടെ വിവിധ ഭദ്രാസനങ്ങളിലായി കണ്ണാറ, ചാവാറാംപാടം, പൂളാക്കൽ, ചുവന്നമണ്ണ്, വാണിയമ്പാറ, വാൽകുളമ്പ്, ചേലക്കര, പെങ്ങാമുക്ക്, കട്ടിലപൂവം, തൃശൂർ പടിഞ്ഞാറേകോട്ട, കുന്നംകുളം അടുപ്പുട്ടി, പീച്ചി, തേനിടുക്ക്, തമ്പുരാട്ടിമൂല എന്നീ ഇടവകകളിൽ ഫാ. ജോർജ് വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ജാൻസി, കുരിയാക്കോസ് എൽദോ, ജോൺ പി ജോർജ്. മരുമക്കൾ: ജോയ് മേക്കാട്ട്, ഡിംപിൾ, സോനു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
