
സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി കൃഷ്ണപിള്ള ദിനം ആചരിച്ചു
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള ദിനം സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ ആചരിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം കൂടിയാണ് ഇന്ന് ആചരിക്കുന്നത് .സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പി കൃഷ്ണപിള്ള അനുസ്മരണ ദിനത്തിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ പുഷ്പാർച്ചന നടത്തി
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാകദിനത്തിൽ കിസാൻ സഭ ഒല്ലൂർ മണ്ഡലം പ്രസിഡൻ്റ് എം കെ പ്രദീപ്കുമാർ പതാക ഉയർത്തി.
ജയപ്രകാശ് കെ.ജെ, വിനേഷ് എൻ.ജി, രമ്യ രാജേഷ്, സൈമൺ സി.പി തുടങ്ങിയവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
