
വിദ്യാനികേതൻ ജില്ലാ കബഡി ടൂർണമെന്റിൽ ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിന് ഒന്നാംസ്ഥാനം
ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കബഡി ടൂർണമെന്റിൽ ശ്രീഭദ്ര വിദ്യാമന്ദിർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
തൃശ്ശൂർ ജില്ലയിലെ വിവിധ വിദ്യാനികേതൻ സ്കൂളുകൾ പങ്കെടുത്ത മത്സരത്തിലാണ് ശ്രീഭദ്ര വിദ്യാമന്ദിർ കിരീടം നേടിയത്. കായികാധ്യാപകനായ ജെയിൻ ജോസിന്റെ ശിക്ഷണത്തിലാണ് ടീമംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തത്. വിജയികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എ ഭാരവാഹികളും അധ്യാപകരും അനധ്യാപകരും അഭിനന്ദിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
