
മണ്ണുത്തി ജനസേവന സമിതിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ജനസേവന സമിതിയുടെ സ്വാതന്ത്ര ദിനഘോഷത്തിൽ സമിതി പ്രസിഡന്റും തൃശ്ശൂർ കോർപ്പറേഷൻ മേയറുമായ എം.കെ.വർഗീസ് ദേശീയ പതാക ഉയർത്തി. തുടർന്ന് സമിതി അംഗങ്ങൾ ദേശഭക്തി ഗാനങ്ങൾ ആലാപിച്ചു.മധുര പലഹാരങ്ങൾ വിതരണം ചെയ്തു.നെട്ടിശ്ശേരി ഡിവിഷനിലെ കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ചടങ്ങിൽ മേയർ എം.കെ വർഗീസ് ആദരിച്ചു.സമിതി ജനറൽ സെക്രട്ടറി സി.ഒ.വിൽസൺ, വൈസ് പ്രസിഡന്റ് പി.ജി.മുരളീധരൻ, ജോയിന്റ് സെക്രട്ടറി ജാനകി മംഗലത്ത്,വനിത സെക്രട്ടറി അല്ലി മോഹൻ, മുൻ ജനറൽ സെക്രട്ടറിമാരായ എം.കെ.മോഹനൻ,എ.സി. പ്രദീപ് കുമാർ,എന്നിവർ സംബന്ധിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

