
പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിൽ ഭാരതത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കൂട്ട് പതാക ഉയർത്തി, സ്വാതന്ത്ര്യദിനാശംസ സന്ദേശം നൽകി. പ്രൻസിപ്പാൾ ബാബു ജോസ് തട്ടിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു.പി.ടി.എ. പ്രസിഡൻ്റ് മെജോയ് ടി.കെ., അക്കാഡമിക് ഇൻ – ചാർജും ട്രസ്റ്റ് മെമ്പറുമായ റോസമ്മ ജോൺ, മദർ പി. ടി.എ. പ്രസിഡൻ്റ് ജീവ സനിൽ, സ്റ്റാഫ് സെക്രട്ടറി കവിത കെ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ സുജാത വി., സന്ധ്യാമോൾ പി., ചിഞ്ചു ജോസഫ്, അഖിൽ കുമാർ ടി.എ., ബിന്ദു ദേവസ്സി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

