
മാള മെറ്റ്സ് കോളേജിൽ റാഗിംഗ് വിരുദ്ധ വാരാചരണം തുടങ്ങി
കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (കെ.ടി.യു) നിർദ്ദേശപ്രകാരം തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ റാഗിംഗ് വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ബാബു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി അധ്യക്ഷത വഹിച്ചു. നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ അഡ്വ. ഗ്രേസി ജോയ് റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ജില്ലാ ലീഗൽ സർവീസ് കമ്മിറ്റി കോ-ഓർഡിനേറ്റർ സി. എ. ഫ്രാൻസിസ്, മെക്കാനിക്കൽ എൻജിനീയറിങ്ങ് വിഭാഗം മേധാവി പ്രൊഫ. (ഡോ.) എസ്. ശങ്കർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ. എൻ. രമേഷ് എന്നിവർ സംസാരിച്ചു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ – 680732
മൊബൈൽ: 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
