January 28, 2026

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായി തൃശ്ശൂര്‍ സ്വദേശിനി സിമി

Share this News
ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായി തൃശ്ശൂര്‍ സ്വദേശിനി സിമി

വൈദ്യശാസ്ത്രം ആദ്യം അല്പമൊരു ആശങ്കയോടെയാണ് അമ്മയാകാൻ ഒരുങ്ങുന്ന സിമിയെ കണ്ടത്. 95 സെന്റീമീറ്റർ ഉയരവും 34 കിലോഗ്രാം ഭാരവും മാത്രമായിരുന്നു അവർക്ക്. 36വയസ്സ്. പ്രസവം ആയാസകരവും സങ്കീർണവുമായിരിക്കും എന്ന ഉപദേശത്തോടെ പല ആശുപത്രികളും തങ്ങളെ നിരുത്സാഹപ്പെടുത്തിയെന്ന് സിമി പറയുന്നു. പക്ഷേ, സിമിയിലെ ‘അമ്മ’ പിന്മാറിയില്ല. ഒടുവിൽ കഴിഞ്ഞ ജൂൺ 23-ന് അവർ ആൺകുഞ്ഞിന് ജന്മം നൽകി. ഇരുവരും സുഖമായിരിക്കുന്നു.ആശുപത്രി അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും ഉയരം കുറഞ്ഞ അമ്മയാണ് തൃശ്ശൂർ അയ്യന്തോളിലെ കെ.കെ. സിമി. ഗർഭത്തിന്റെ 33-ാം ആഴ്ചയിൽ ശസ്ത്രക്രിയയിലൂടെ പിറന്ന ആൺകുഞ്ഞിന്റെ ഭാരം 1.69 കിലോഗ്രാമാണ്. വൈദ്യശാസ്ത്രചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ പ്രസവം നടന്നത് തൃശ്ശൂരിലെ സൈമർ ആശുപത്രിയിലാണ്.

ഇതിനുമുമ്പ് ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ പ്രസവിച്ചതായി രേഖപ്പെടുത്തിയിരുന്നത് തമിഴ്നാട്ടിലെ 108 സെന്റീമീറ്റർ ഉയരമുള്ള കാമാക്ഷിയാണ്.സിമിയുടെ ഈ ശാരീരികാവസ്ഥ ഗർഭധാരണത്തിന് നിരവധി വെല്ലുവിളികൾ സൃഷ്ടിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഭ്രൂണം ഒരു ഘട്ടത്തിനൊപ്പം വളരുമ്പോൾ രക്തസമ്മർദം ക്രമാതീതമായി ഉയരുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യാൻ സാധ്യതയുണ്ട് എന്നതായിരുന്നു സിമിയുടെ കാര്യത്തിലുള്ള സങ്കീർണതയെന്ന് ഡോ. ലിപി പറഞ്ഞു. ഗർഭപാത്രവും അണ്ഡാശയവും ഘടനാപരമായി സാധാരണമായിരുന്നെങ്കിലും കുഞ്ഞിന് വളരാനുള്ള സ്ഥലം കുറവായിരുന്നുവെന്നതാണ് കാരണം. ഗർഭപാത്രത്തിൽ കുഞ്ഞ് വിലങ്ങനെയാണ് കിടന്നത് എന്നതു ഗുണകരമായി.

“ഇത്രയും ഉയരം കുറഞ്ഞവരിൽ ശ്വാസകോശത്തിന് ശേഷിയും കുറവായിരിക്കും. സിമിക്ക് ശ്വാസതടസ്സം തുടങ്ങിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തീസിയ നൽകുന്നതിലും പരിമിതിയുണ്ടായെങ്കിലും എല്ലാം പരിഹരിക്കാനായി” -ഡോ. ലിപി പറഞ്ഞു. ഗർഭത്തിന്റെ തുടക്കത്തിൽത്തന്നെ പരിശോധനകൾ നടത്തി കുഞ്ഞിന് ശാരീരികപരിമിതികൾ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.മലപ്പുറം സ്വദേശി പ്രിജീഷ് ആണ് സിമിയുടെ ഭർത്താവ്. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വന്നതിന്റെ ആഹ്ലാദത്തിലാണ് കാഴ്ചപരിമിതിക്കിടയിലും അദ്ദേഹം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!