
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ ഹൗസ് ഇനാഗുറേഷൻ നടത്തി
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ ഹൗസ് ഇനാഗുറേഷൻ നടത്തി. പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു. അധ്യാപിക റിനിമോൾ ഏവരെയും സ്വാഗതം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ എൽസ സി.എസ്.എസ്. റ്റി. പരിപാടി ഉദ്ഘാടനം ചെയ്തു. റവ. സിസ്റ്റർ അമൃത സി എസ്. എസ്.റ്റീ. സിസ്റ്റർ റോസ് വർജീനിയ എന്നിവർ ഹൗസ് ക്യാപ്റ്റൻ മാർക്ക് ഫ്ലാഗ് കൊടുക്കുകയും ഹൗസ് ക്യാപ്റ്റൻമാർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റും, സാരി ഡാൻസും പരിപാടിയെ കൂടുതൽ മനോഹരമാക്കി. സി.ബി.എസ്. സി. സഹോദയ ടീച്ചേഴ്സ് കലോത്സവത്തിൽ പ്രൈസ് കരസ്ഥമാക്കിയവർക്ക് സമ്മാനങ്ങൾ നൽകി. നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു. അധ്യാപകരായ ജയ്മോള്‍, റിനിമോൾ,, ജെസ്സി, എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

