
കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ്സ് സംസ്ഥാന സമ്മേളനവും 10-ാം വാർഷികാഘോഷവും മഹാ രക്തദാന ക്യാമ്പും ഓഗസ്റ്റ് 10 ന്
കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ്സ് സംസ്ഥാന സമ്മേളനവും 10-ാം വാർഷികാഘോഷവും മഹാ രക്തദാന ക്യാമ്പും 2025 ആഗസ്റ്റ് 10 ഞായറാഴ്ച കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.
വളയം പിടിക്കുന്നവരെ വഴിയിൽ തനിച്ചാക്കില്ല
എന്ന മുദ്രാവാക്യവുമായി
ലോറിപണി കഷ്ടപ്പാട് ദുരിതം എന്ന ഗ്രൂപ്പിൽ നിന്ന് ഒരു കൂട്ടം ഡ്രൈവർമാർ ആരംഭിച്ച ഡ്രൈവേഴ്‌സ് കൂട്ടായ്‌മ
പിന്നീട് 2016 ൽ സ്വാതന്ത്ര്യമായി Kerala Drivers Chunk Bros എന്ന ഫേസ്ബുക് ഗ്രൂപ്പിൽ കൂടി ലോകമെമ്പാടുമുള്ള മലയാളിഡ്രൈവർമാരെയും വാഹന പ്രേമികളെയും കൂട്ടി ചേർത്തൊരു മഹാ പ്രസ്ഥാനമാക്കി.ഈ പ്രസ്ഥാനത്തിൻറെ ആണ് പത്താം വാർഷികം ആഘോഷിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
