
മലക്കപ്പാറയിൽ ബാലനെ പുലി ആക്രമിച്ചു
മലക്കപ്പാറയിൽ നാലുവയസ്സുള്ള ആദിവാസി ബാലനെ പുലി ആക്രമിച്ചു. ബീരാൻകുടി ഉന്നതിയിലെ ബേബിയുടെയും രാധികയുടെയും മകൻ രാഹുലിനെ(മൂന്നര)യാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ പുലി ആക്രമിച്ചത്. ആക്രമണത്തിൽ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.മഴക്കാലമായതിനാൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ബേബിയും കുടുംബവും മലക്കപ്പാറയിലെ റോപ്പ്‌മട്ടത്ത് കുടിൽ കെട്ടി താമസിക്കുകയായിരുന്നു. അച്ഛനോടൊപ്പം കിടന്നിരുന്ന രാഹുലിനെ വെള്ളിയാഴ്ച പുലർച്ചെ താത്കാലിക കുടിൽ തകർത്ത് പുലി ആക്രമിക്കുകയായിരുന്നു. ബഹളംവെച്ച് പുലിയെ ഓടിപ്പിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് ബേബി പറഞ്ഞു.ഉടനെ ഫോണിലൂടെ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് എസ്എച്ച്ഒ സജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ടാറ്റാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം കുട്ടിയെ പട്ടികജാതിവകുപ്പിൻ്റെ ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
