December 7, 2025

പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ ലഹരിക്കെതിരെയുള്ള  ‘ഞങ്ങളോടാ കളി’ രചന സമാഹാരം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രകാശനം ചെയ്തു

Share this News
പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ ലഹരിക്കെതിരെയുള്ള രചന സമാഹാരം ‘ഞങ്ങളോടാ കളി’ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രകാശനം ചെയ്തു

ലഹരിക്ക് അടിമകളായ വിദ്യാർഥികളുടെ വാർത്തകൾ ഓരോ ദിവസവും പുറത്തുവരുമ്പോൾ തങ്ങളുടെ ജീവിതലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾ ഒരു അധ്യാപികയ്ക്ക് അയച്ച കത്തുകൾ സമാഹരിച്ച് പുസ്തകമാക്കിയിരിക്കുകയാണ് പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ അധ്യാപകരായ പി.ജി ഹരീഷും, പി.എ സിന്ധുവും. ‘ഞങ്ങളോടാ കളി’ എന്ന പേരിൽ ജീവിതത്തിന്റെ ലഹരിയെക്കുറിച്ച് കുട്ടികൾ എഴുതിയ കത്തുകൾ അടങ്ങിയ പുസ്തകമാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രകാശനം ചെയ്തത്. 25 വിദ്യാർത്ഥികളുടെ രചനകൾ അടങ്ങിയ പുസ്തകം ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പി.എം. ബാലകൃഷ്ണന് നൽകിയാണ് പ്രകാശനം നടത്തിയത്.

പദ്ധതിയുടെ രണ്ടാംഘട്ടമായി വിദ്യാർത്ഥികൾ ലഹരിക്ക് എതിരെ തയ്യാറാക്കിയ മുദ്രാവാക്യങ്ങളുടെ സമാഹാരം തയ്യാറാക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ ജാഗ്രതാ സമിതി കോഓർഡിനേറ്റർ കൂടിയായ ഹരീഷ് മാഷും മലയാളം അധ്യാപികയായ സിന്ധു ടീച്ചറും.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളിൽ നടത്തിയ പരിപാടിയിലായിരുന്നു പുസ്തക പ്രകാശനം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!