
മലയാളി കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ മഹിളാ കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ മഹിളാ കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂച്ചെട്ടി സെന്ററിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മിനി നിജോ അദ്ധ്യക്ഷത വഹിച്ചു.
സീനിയർ മാധ്യമ പ്രവർത്തകൻ കെ കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാർ അവസാനിപ്പിക്കണം. ബിജെപി ഭരിക്കുന്ന ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. കന്യാസ്ത്രീകൾക്കു തിരുവസ്ത്രം ധരിച്ചു പോലും പുറത്തിറങ്ങാൻ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയിൽ ക്രൈസ്തവ സമുദായം അടിച്ചമർത്തപ്പെടുന്നു. ഇത് ക്രൂരവും മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ കെ ശ്രീനിവാസൻ ആരോപിച്ചു.
കെപിസിസി അംഗം ലീലാമ്മ തോമസ്, കെ.സി അഭിലാഷ്, കെ എൻ വിജയകുമാർ, ജേക്കബ് പോൾ, ബിന്ദു കാട്ടുങ്ങൽ, ഷേർലി മോഹനൻ, ശകുന്തള സജീവൻ, പ്രിയ വിൽസൺ, മിനി വിനോദ്, ഫസില നിഷാദ്, ഗിരിജ, ജിൻസി ഷാജി, ജിത്ത് ചാക്കോ, ബീന സാബു, ബാബു പി പി, കെ എം പൗലോസ്, രാജേഷ് കുളങ്ങര, സഫിയ ജമാൽ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u


