
ഓർമ്മകൾക്ക് മരണമില്ല; ഹൃദയഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി റവന്യൂ മന്ത്രി കെ രാജൻ
വയനാടിനെ പിടിച്ചു കുലുക്കിയ, കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.
ചൂരല്‍മല ദുരന്തത്തില്‍ വിട പറഞ്ഞ കുഞ്ഞുമക്കളുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി റവന്യൂ മന്ത്രി കെ രാജൻ. അവരുടെ ചിത്രത്തിന് അരികില്‍ അവര്‍ക്കിഷ്ടമുള്ള കളിപ്പാട്ടങ്ങളും മിഠായികളും അച്ഛനും അമ്മയും വെച്ചിരിക്കുന്നതും കാണാം. ഹൃദയഭൂമി എന്ന പേരിട്ട ഈ സ്ഥലത്ത് ഹൃദയം പിടയാതെ നില്‍ക്കാനാവുന്നില്ല എന്ന് മന്ത്രി കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
