
കോരംകുളം മഹാവിഷ്ണുധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഇല്ലംനിറ ആഗസ്റ്റ് 17 ന്
കോരംകുളം മഹാവിഷ്ണുധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഇല്ലംനിറ ആഗസ്റ്റ് 17 ഞായറാഴ്ച നടക്കും. തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ടിരി നാരായണൻ നമ്പൂതിരി, പാലക്കാട്ടിരി ശങ്കരൻ നമ്പൂതിരി , മേൽശാന്തി ശക്തി പ്രസാദ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങ് കുത്തു വിളക്കിൻ്റെയും ശംഖനാദത്തിൻ്റെയും നാമജപത്തിൻ്റെയും അകമ്പടിയോടുകൂടി കറ്റകൾ ആൽതറയിൽ നിന്നെഴുന്നള്ളിച്ച് ക്ഷേത്രം വലം വച്ച് വലിയമ്പലത്തിൽ പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് വച്ച് അപ്പം ,അട ,പാൽ പാസം എന്നിവ നിവേദിച്ച് പൂജയും ആരതിയും നടത്തികതിരുകൾ വീടുകളിൽ വക്കുന്നതിനായി ഭക്തജനങ്ങൾക്ക് നൽകുന്നു ഈ മംഗളകർമ്മത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
